ഹൈദരാബാദിനെതിരെ ജയം സ്വന്തമാക്കി പഞ്ചാബ്: സൺറൈസേഴ്സ് പ്ലേ ഓഫിൽ നിന്ന് പുറത്ത്

ഹൈദരാബാദിനെതിരെ ജയം സ്വന്തമാക്കി പഞ്ചാബ്: സൺറൈസേഴ്സ് പ്ലേ ഓഫിൽ നിന്ന് പുറത്ത്

ഐപിഎല്ലിൽ ഇന്ന് നടന്ന രണ്ടാം മൽസരത്തിൽ ഹൈദരാബാദിനെതിരെ പഞ്ചാബിന് ജയം. ആറ് രൺസിന്റെ ജയം ആണ് അവർ സ്വന്തമാക്കിയത്. തോൽവിയോടെ സൺറൈസേഴ്സ് പ്ലേ ഓഫിൽ നിന്ന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 125 റൺസ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിനെ പഞ്ചാബ് 120/7 എന്ന നിലയിൽ ഒതുക്കി.

ഹോൾഡർ പുറത്താകാതെ 47 റൺസ് നേടി. സാഹ 31 റൺസും നേടി. ഇവർ രണ്ടുപേരും മാത്രമാണ് ബാറ്റിങ്ങിൽ മികവ് കാട്ടിയത്. 60/5 എന്ന നിലയിൽ തകർന്ന ടീമിനെ സാഹ ഹോൾഡർ സഖ്യം കരകയറ്റിയെങ്കിലും സാഹ പുറത്തായതോടെ ടീം വീണ്ടുഓ തകർച്ചയിലേക്ക് വീണു.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ ഹോള്‍ഡര്‍ എറിഞ്ഞൊതുക്കുകയായിരുന്നു. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ഹോൾഡർ നേടിയത്. 27 റണ്‍സെടുത്ത എയ്‌ഡന്‍ മര്‍ക്രാമാണ് ടോപ് സ്‌കോറര്‍.

Leave A Reply
error: Content is protected !!