തമിഴ്‌നാട്ടില്‍ പാനീ പൂരി കഴിച്ച യുവതി മരിച്ചു

തമിഴ്‌നാട്ടില്‍ പാനീ പൂരി കഴിച്ച യുവതി മരിച്ചു

ചെന്നൈ; തമിഴ്‌നാട്ടില്‍ പാനീ പൂരി കഴിച്ച യുവതി മരിച്ചു.34 വയസുള്ള യുവതിയാണ് സഹോദരന്‍ നല്‍കിയ പാനീ പൂരി കഴിച്ചതിനേ തുടര്‍ന്ന് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഗാന്ധിനഗര്‍ പ്രദേശത്ത് താമസിക്കുന്ന രോഹിണി എന്ന സ്ത്രീയാണ് മരിച്ചത്.

മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന ഇവര്‍ അവിവാഹിതയായിരുന്നു. വ്യാഴാഴ്ചയാണ് ലഘു ഭക്ഷണം എന്ന നിലയില്‍ സഹോദരന്‍ ഇവര്‍ക്ക് പാനീ പൂരി നല്‍കിയത്. പാനീ പൂരി കഴിച്ച രോഹിണി ഛര്‍ദ്ദിച്ചു. തുടര്‍ന്ന് ഇവര്‍ അബോധാവസ്ഥയിലായി. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Leave A Reply
error: Content is protected !!