കൊവിഡ് മൂന്നാം തരംഗം; സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് നിര്‍മ്മാണ കമ്പനികളോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര

കൊവിഡ് മൂന്നാം തരംഗം; സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് നിര്‍മ്മാണ കമ്പനികളോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര

ഡൽഹി;കൊവിഡ് മൂന്നാം തരംഗം ശക്തമായേക്കുമെന്ന ആശങ്കയെ തുടർന്ന് ഓക്സിജന്‍ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് നിര്‍മ്മാണ കമ്പനികളോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. സെപ്തംബര്‍ 24 ന് ലഭ്യമായ കണക്കുകള്‍ അനുസരിച്ച് മഹാരാഷ്ട്രയില്‍ 3286 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 51 പേരാണ് ഇന്നലെ മാത്രം കൊവിഡ് ബാധിതരായി മരിച്ചത്.

ലിക്വിഡ് ഓക്സിജന്‍ നിര്‍മാതാക്കള്‍ക്ക് ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിര്‍മ്മാണ സ്ഥാപനങ്ങളുടെ സംഭരണ ശേഷിയുടെ 95 ശതമാനം ഓക്സിജന്‍ കരുതണമെന്നാണ് നിര്‍ദ്ദേശം. ഫുഡ് ആന്‍ഡ് ഡ്രഗ്  ഭരണകേന്ദ്രം സംസ്ഥാന തലത്തിലും ജില്ലാതലത്തില്‍ കളക്ടര്‍മാരും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

Leave A Reply
error: Content is protected !!