കാണെ കാണെ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ക്ക് നന്ദി അറിയിച്ച് സുരാജ് വെഞ്ഞാറമൂട്

കാണെ കാണെ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ക്ക് നന്ദി അറിയിച്ച് സുരാജ് വെഞ്ഞാറമൂട്

ടോവിനോ തോമസ് ചിത്രം ‘കാണെക്കാണെ’. ​സെപ്​റ്റംബർ 17ന്​ സോണി ലിവിലൂടെയാണ്​ റിലീസ് ആയി. ടോവിനോക്കൊപ്പം സുരാജ്​ വെഞ്ഞാറമൂടും സുപ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രം മികച്ച അഭിപ്രയം നേടി മുന്നേറുകയാണ്. വിജയചിത്രമായ ‘ഉയരേ’ ഒരുക്കിയ മനു അശോകൻ ആണ്​ ചിത്രം ഒരുക്കിയത്.

ഇപ്പോൾ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് സുരാജ്. വിലയേറിയ അഭിപ്രായങ്ങള്‍ കാണെക്കാണെ എന്ന പുതിയ സിനിമ കണ്ട് പറയുകയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌‍ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും .ഇനിയും കാണാത്തവർ ഉണ്ടെകിൽ ഉടൻ കാണണമെന്നുമാണ് സുരാജ് വീഡിയോയിലൂടെ പറയുന്നത്.

ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ബോബി സഞ്ജയ് കൂട്ടുകെട്ടാണ്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കുന്നത്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. കല – ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ മേക്കപ്പ് ജയന്‍ പൂങ്കുന്നമാണ്.

Leave A Reply
error: Content is protected !!