പശുക്കളെ മോഷ്ടിച്ച് വില്‍പ്പന നടത്തിയിരുന്ന സംഘം പിടിയിൽ: സംഘത്തിൽ മലയാളികളും

പശുക്കളെ മോഷ്ടിച്ച് വില്‍പ്പന നടത്തിയിരുന്ന സംഘം പിടിയിൽ: സംഘത്തിൽ മലയാളികളും

പശുക്കളെ മോഷ്ടിച്ച് വില്‍പ്പന നടത്തിയിരുന്ന സംഘം പിടിയിൽ. ആറംഗ സംഘം ആണ് പിടിയിലായത്. കേരളത്തിലടക്കം കര്‍ണാടകയില്‍ നിന്ന് പശുക്കളെ മോഷ്ടിച്ച് വില്‍പ്പന നടത്തിയ സംഘമാണ് ഇപ്പോൾ പിടിയിലായത്. സംഘത്തിൽ രണ്ട് മലയാളികളും ഉണ്ട്. രാത്രി വാനില്‍ കയറ്റി പശുക്കളെ അതിർത്തി കടത്തി വിൽപ്പന നടത്തിയ സംഘമാണ് ഇപ്പോൾ പിടിയിലായത്.

പശുക്കളെ സ്ഥിരമായി മടിക്കേരി ദക്ഷിണകന്നഡ ഉഡുപ്പി മംഗ്ലൂരു എന്നിവടങ്ങളില്‍ നിന്ന് കാണാതാവുന്ന എന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഇവർ മോഷ്ടിച്ചിരുന്നത് . പുരയിടങ്ങളിലും വഴിയരികിലും കാണുന്ന പശുക്കളെയാണ്. സംഘം നടത്തിയ മോഷണം മടിക്കേരി ബസ് സ്റ്റാന്‍ഡിന് സമീപത്തെ സിസിടിവിയിൽ പതിഞ്ഞതോടെയാണ് പിടിവീണത്.

രണ്ട് മലയാളികളു൦ ഒരു തമിഴ്നാട് സ്വദേശിയും മൂന്ന് കര്‍ണാടക വ്യാപാരികളും ആണ് അറസ്റ്റിലായത്. പിടിയിലായ മലയാളികൾ മലപ്പുറം സ്വദേശി കുഞ്ഞുമുഹമ്മദ്, കോഴിക്കോട് സ്വദേശി സെയ്ദലവി എന്നിവരാണ്.

Leave A Reply
error: Content is protected !!