പഞ്ചാബിനെ എറിഞ്ഞിട്ട് ഹൈദരാബാദ്: 126 റൺസ് വിജയലക്ഷ്യം

പഞ്ചാബിനെ എറിഞ്ഞിട്ട് ഹൈദരാബാദ്: 126 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മൽസരത്തിൽ പഞ്ചാബിനെതിരെ ഹൈദരാബാദിന് 126 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ ഹോള്‍ഡര്‍ എറിഞ്ഞൊതുക്കുകയായിരുന്നു. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ഹോൾഡർ നേടിയത്. 27 റണ്‍സെടുത്ത എയ്‌ഡന്‍ മര്‍ക്രാമാണ് ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനും മോശം തുടക്കമാണ്. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 15 /2 എന്ന നിലയിൽ ആണ്. നേരത്തെ ആദ്യം ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന് മികച്ച തുടക്കം നേടാൻ കഴിഞ്ഞില്ല. രാഹുലിനെയും, അഗര്വാളിനെയും അവർക്ക് പെട്ടെന്ന് നഷ്ടമായി. ഈ സീസണിൽ ആദ്യ മത്സരത്തിനിറങ്ങിയ ക്രിസ് ഗെയ്‌ല്‍ 17 പന്തില്‍ 14 റൺസ് നേടി പുറത്തായി.7 റണ്‍സെടുത്ത എയ്‌ഡനും, 21 റൺസ് എടുത്ത രാഹുലും ആണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

Leave A Reply
error: Content is protected !!