ആരോഗ്യത്തിന് മികച്ചത് പനീര്‍

ആരോഗ്യത്തിന് മികച്ചത് പനീര്‍

പാല് ഉത്പന്നങ്ങളില്‍ ഏറ്റവും പ്രധാനിയായ പനീര്‍ നിരവധി പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ജീവകങ്ങള്‍, ധാതുക്കള്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ പനീറില്‍ ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് പനീര്‍ കഴിക്കുന്നത് വളരെ ഉത്തമമാണ്.ഗര്‍ഭിണികള്‍ക്ക് ആവശ്യമായ ജീവകം ബി കോംപ്ലക്‌സ് വൈറ്റമിനായ ഫോളേറ്റുകള്‍ പനീറില്‍ ധാരാളം തന്നെയുണ്ട്. കുട്ടികളില്‍ ചുമ, ജലദോഷം, ആസ്മ മുതലായവ വരുന്നതിനുള്ള സാദ്ധ്യത കുറയ്ക്കുന്നു.

പാലിനെ അപേക്ഷിച്ച് പനീറില്‍ ലാക്ടോസിന്റെ അളവ് കുറവായതിനാല്‍ കുട്ടികളുടെ പല്ലുകള്‍ക്ക് കേടുണ്ടാകില്ല.നഷ്ടപ്പെട്ട ഊര്‍ജം വളരെ പെട്ടെന്ന് വീണ്ടെടുക്കാനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും പനീര്‍ വളരെയധികം സഹായിക്കും.

Leave A Reply
error: Content is protected !!