ഫഹദ് ഫാസിലും, വിജയ് സേതുപതിയും വിക്രം സെറ്റിൽ: ലൊക്കേഷൻ സ്റ്റിൽ കാണാം

ഫഹദ് ഫാസിലും, വിജയ് സേതുപതിയും വിക്രം സെറ്റിൽ: ലൊക്കേഷൻ സ്റ്റിൽ കാണാം

കമൽ ഹാസന്റെ വരാനിരിക്കുന്ന വിക്രം എന്ന ചിത്രം ലോകേഷ് കനകരാജ് ആണ് സംവിധാനം ചെയ്യുന്നത്. പ്രഖ്യാപിച്ച നാൾ മുതൽ വാർത്തകളിൽ ഇടം നേടിയ ചിത്രത്തിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു. ഫഹദ് ഫാസിലും, വിജ സേതുപതിയും ഒരുമിച്ചുള്ള സ്റ്റിൽ ആണ് പുറത്തുവിട്ടത്.

കമൽ ഹാസന്റെ ജന്മദിനത്തിൽ കഴിഞ്ഞ വർഷം ഔദ്യോഗികമായി പ്രഖ്യാപിച്ച വിക്രം നടന്റെ രാഷ്ട്രീയ പ്രതിബദ്ധത മൂലം വൈകുകയായിരുന്നു. മുമ്പത്തെ ലോക്ക് ഡൗൺ സമയത്ത് ചിത്രീകരിച്ച പ്രൊമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. . ലോകേഷിന്റെ അവസാന ചിത്രമായ മാസ്റ്ററിൽ വില്ലനായി അഭിനയിച്ച വിജയ് സേതുപതിയും വിക്രമിലും പ്രധാന താരമായി എത്തുന്നു. കാളിദാസ് ജയറാമും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

കമലിന്റെ രാജ് കമൽ ഫിലിംസിന് കീഴിൽ നിർമ്മിക്കുന്ന വിക്രമിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. നടന്റെ വരാനിരിക്കുന്ന ഇന്ത്യൻ 2 ന്റെ സംഗീതസംവിധായകൻ കൂടിയാണ് അനിരുദ്ധ് രവിചന്ദർ.

Leave A Reply
error: Content is protected !!