എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയൻ മന്ത്രി വീണ ജോർജ്ജ് സന്ദർശിച്ചു

എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയൻ മന്ത്രി വീണ ജോർജ്ജ് സന്ദർശിച്ചു

നാരങ്ങാനം: ആരോഗ്യ മന്ത്രി വീണാ ജോർജ് എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയൻ ഓഫീസിലെത്തി സൗഹൃദ സന്ദർശനം നടത്തി. ആലപ്പുഴ​-ചെങ്ങന്നൂർ​ ആ​റ​ന്മുള-പൈതൃക സർക്യൂട്ടിൽ ഉൾപ്പെടുത്തി സി.കേശവൻ സ്മാരക മ്യൂസിയവും കോഴഞ്ചേരിയിൽ നിർമ്മിക്കുമെന്ന് മന്ത്രി അറിയിച്ചു.

.യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു, സെക്രട്ടറി ജി.ദിവാകരൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ബാംബി രവീന്ദ്രൻ എന്നിവർ ചേർന്ന് മന്ത്രിക്ക് ഊഷ്മളമായ സ്വീകരണം നൽകി. സി.കേശവൻ നയിച്ച ഉജ്ജ്വല സമരങ്ങളുടെ ചരിത്രം പുതുതലമുറയ്ക്ക് പകർന്നുനൽകുവാൻ ഉതകുന്ന തരത്തിൽ അത്യാധുനിക രീതിയിലാണ് മ്യൂസിയം നിർമ്മിക്കുന്നതെന്നും 20 ലക്ഷം രൂപ മുടക്കിയുള്ള നിർമ്മാണം സമയബന്ധിതമായി ഉടൻ നടപ്പിൽ വരുത്തുമെന്നും മന്ത്രി അറിയിച്ചു.

യൂണിയൻ കൗൺസിലർമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, സൈബർ സേനാ യൂണിയൻ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

Leave A Reply
error: Content is protected !!