സഞ്ചരിക്കുന്ന മൃഗാശുപത്രി ഉദ്‌ഘാടനം ചെയ്തു

സഞ്ചരിക്കുന്ന മൃഗാശുപത്രി ഉദ്‌ഘാടനം ചെയ്തു

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ സഞ്ചരിക്കുന്ന മൃഗാശുപത്രി മന്ത്രി ചിഞ്ചുറാണി ഓൺലൈനായി ഉദ്ഘാടനംചെയ്തു. ഗ്രാമങ്ങളിലെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു സഞ്ചരിക്കുന്ന മൃഗാശുപത്രി. ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന തവിഞ്ഞാൽ, തിരുനെല്ലി, എടവക, തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിലുള്ള ക്ഷീരകർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും

ആശുപത്രിക്കായി 50,000 രൂപയാണ് വാർഷിക പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്. പ്രത്യേകം സജ്ജീകരിച്ച വാഹനം, ഡോക്ടർ, ഡ്രൈവർ കം അറ്റൻഡർ, മരുന്നുകൾ എന്നിവഎല്ലാം സജ്ജീകരിച്ചിട്ടുണ്ട്.

ബ്ലോക്കിലെ 21 ക്ഷീര സംഘങ്ങളെയും ആറ് മൃഗാശുപത്രികളെയും കോർത്തിണക്കി തയ്യാറാക്കുന്ന പ്രവർത്തന കലണ്ടറിന്റെ അടിസ്ഥാനത്തിലായിരിക്കും സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ജങ്ങൾക്ക്ലഭ്യമാക്കുന്നത്.

 

Leave A Reply
error: Content is protected !!