യുഎഇയില്‍ കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു

യുഎഇയില്‍ കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു

ഷാര്‍ജ: യുഎഇയില്‍ കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു.ഉമ്മുല്‍ ഖുവൈന് സമീപം പുലര്‍ച്ചെ നാല് മണിക്കായിരുന്നു അപകടം. മുപ്പത് വയസില്‍ താഴെ പ്രായമുള്ള സ്വദേശി യുവാക്കളാണ് മരിച്ചവരെല്ലാം.

ട്രക്ക് ഡ്രൈവര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ഉമ്മുല്‍ഖുവൈനിലെ ഖലീഫ ഹോസ്‍പിറ്റലിലേക്കാണ് മാറ്റിയത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മൂവരും മരണപ്പെട്ടിരുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അമിത വേഗതയാണ് അപകട കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave A Reply
error: Content is protected !!