ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കർഷകസംഗമം നടത്തും

ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കർഷകസംഗമം നടത്തും

കൊല്ലം: സെപ്റ്റംബർ 27ന് പ്രഖ്യാപിച്ച ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശനി വൈകിട്ട്‌ നാലുമുതൽ ആറുവരെ വില്ലേജ് തലത്തിൽ കർഷകസംഗമങ്ങൾ സംഘടിപ്പിക്കും. കിസാൻ മോർച്ച യുടെ ഭാരത് ബന്ദിന് ഇന്ത്യയിലാകെ തൊഴിലാളി സംഘടനകളുടെ പിന്തുണ ലഭിച്ചു കഴിഞ്ഞു.

പരിപാടിയുടെ ഭാഗമായി ഞായറാഴ്‌ച വൈകിട്ട് വാർഡിൽ പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ബിജു കെ മാത്യൂവും സെക്രട്ടറി സി ബാൾഡുവിനും വ്യകത്മാക്കി കൂടാതെ തിങ്കൾ രാവിലെ എല്ലാ ജങ്‌ഷനിലും കൃഷിക്കാരും തൊഴിലാളികളും അണിനിരക്കുന്ന പ്രതിഷേധ കൂട്ടായ്മയും നടത്തും.ഭാരത് ബന്ദ്‌ വിജയിപ്പിക്കണമെന്നു കർഷകസംഘം ജില്ലാകമ്മിറ്റി അഭ്യർഥിച്ചു.

 

Leave A Reply
error: Content is protected !!