പട്ടികജാതി–വർഗ വികസന കോർപറേഷൻ നവീകരിച്ച വെബ്സൈറ്റ് നിലവിൽ വന്നു

പട്ടികജാതി–വർഗ വികസന കോർപറേഷൻ നവീകരിച്ച വെബ്സൈറ്റ് നിലവിൽ വന്നു

തൃശൂർ: സംസ്ഥാന പട്ടികജാതി–വർഗ വികസന കോർപറേഷന്റെ നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനം പട്ടിക ജാതി –-വർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ കോർപറേഷൻ എംഡി ഡോ. എം എ നാസർ അധ്യക്ഷനായി. സൈറ്റിൽ കോർപറേഷൻ പ്രവർത്തനത്തെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്.

നവീകരിച്ച വെബ്സൈറ്റിൽ കോർപറേഷൻ നടപ്പാക്കുന്ന വിവിധ പദ്ധതികൾ, സാമൂഹ്യക്ഷേമപദ്ധതികൾ, ദേശീയ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പ പദ്ധതികൾ വായ്പ നിബന്ധനകൾ, സമർപ്പിക്കേണ്ട രേഖകൾ, , അപേക്ഷകർക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ, പുതിയ വായ്പകൾ എന്നിവയെപ്പറ്റി വ്യകതമായ പരാമർഷമമുണ്ട്.

 

Leave A Reply
error: Content is protected !!