ഉത്സവ കാലത്ത് പുതിയ ജീവനക്കാരെ നിയമിക്കാനൊരുങ്ങി ആമസോൺ

ഉത്സവ കാലത്ത് പുതിയ ജീവനക്കാരെ നിയമിക്കാനൊരുങ്ങി ആമസോൺ

ന്യൂയോർക്ക്: ഉത്സവ കാലത്ത് പുതിയ ജീവനക്കാരെ നിയമിക്കാനൊരുങ്ങുകയാണ് ആമസോൺ. ഒരുലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് ഇ-കൊമേഴ്സ് ഭീമൻ പ്രഖ്യാപിച്ചത്. പുതിയ നിയമനങ്ങളിൽ ഓൺലൈൻ ജോലികളുമുണ്ടെന്നാണ് റിപ്പോർട്ട്.ഈ മാസം ആദ്യം കമ്പനി പ്രഖ്യാപിച്ച 8,000 തൊഴിലവസരങ്ങൾക്കു പുറമേയാണ് പുതിയ പ്രഖ്യാപനം.

ആമസോണിന്റെ നിലവിലുള്ള അസോസിയേറ്റ് നെറ്റ് വർക്കിലായിരിക്കും പുതിയ നിയമനങ്ങളിൽ ഭൂരിഭാഗവും. ശേഖരണം, പാക്കിങ്,വിതരണം എന്നീ മേഖലകളിലാണ് കൂടുതൽ ഒഴിവുകൾ. ഉത്സവസീസണിനോടനുബന്ധിച്ച് ഇൻസന്റീവ് പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!