പി എസ്‌ ബഷീറിന്റെ നിര്യാണത്തിൽ മന്ത്രി വി എൻ വാസവൻ ദുഃഖം രേഖപ്പെടുത്തി

പി എസ്‌ ബഷീറിന്റെ നിര്യാണത്തിൽ മന്ത്രി വി എൻ വാസവൻ ദുഃഖം രേഖപ്പെടുത്തി

കോട്ടയം: പി എസ്‌ ബഷീറിന്റെ നിര്യാണത്തിൽ മന്ത്രി വി എൻ വാസവൻ അനുശോചിച്ചു. മുസ്ലിംലീഗ്‌ ജില്ലാ ജനറൽ സെക്രട്ടറിയും നഗരസഭാ മുൻ വൈസ്‌ ചെയർമാനുമായിരുന്നു ബഷീർ.ഇടക്കാലത്ത്‌ ഐൻഎല്ലിനൊപ്പം എൽഡിഎഫുമായി സഹകരിച്ചും പ്രവർത്തിച്ചു.

സൗമ്യമായ വ്യക്തിത്വത്തിന്‌ ഉടമയായ പൊതുപ്രവർത്തകനെയാണ്‌ നഷ്‌ടമായത്‌. അദ്ദേഹത്തിന്റെ ആകസ്‌മിക വേർപാട്‌ ഏറെ ദുഃഖകരമാണെന്നും താഴത്തങ്ങാടി ജുമാ മസ്‌ജിദ്‌ അങ്കണത്തിൽ ചേർന്ന അനുശോചന യോഗത്തിൽ മന്ത്രി പറഞ്ഞു.

 

Leave A Reply
error: Content is protected !!