കാസർകോട് ഗവ.മെഡിക്കൽ കോളജ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടും

കാസർകോട് ഗവ.മെഡിക്കൽ കോളജ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടും

കാഞ്ഞങ്ങാട്: കാസർകോട് ഗവ.മെഡിക്കൽ കോളജ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചിടുന്നു. ഓക്സിജൻ പ്ലാന്റിലേക്കു വൈദ്യുതീകരണം നടത്തുന്നതിന്റെ ഭാഗമായാണുനടപടി.ചട്ടംഞ്ചാലിലെ ടാറ്റാ കോവിഡ് ആശുപത്രിയിലും ഗുരുവനം, കാസർകോട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലുമാണു നിലവിൽ ആളുകളെ പ്രവേശിപ്പിക്കുന്നത്.

ആശുപത്രിയിൽ നിലവിൽ പത്തിൽ താഴെ പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവർ ഡിസ്ചാർജ് ആകുന്നതോടെ താൽക്കാലികമായി അടച്ചിടാനാണു തീരുമാനം. ജില്ലയിൽ താരതമ്യേനെ എണ്ണം വളരെ കുറവാണ്. ഇന്നലെ 246 പേർക്കാണ് കോവിഡ് പോസിറ്റീവായത്.

 

Leave A Reply
error: Content is protected !!