സോമാലിയയിൽ ചാവേർ ബോംബാക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

സോമാലിയയിൽ ചാവേർ ബോംബാക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

മൊഗാദിഷു ; സോമാലിയൻ തലസ്ഥാനത്തുണ്ടായ ചാവേർ ബോംബാക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു . പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമുള്ള റോഡിലാണ് ആക്രമണമുണ്ടായത്. സ്ഫോടനം നടന്ന സ്ഥലത്തുണ്ടായ നാശനഷ്ടങ്ങൾ കൂടുതലാണെന്ന് പോലീസ് വക്താവ് അബ്ദുഫതാ ഏഡൻ ഹസ്സൻ പറഞ്ഞു. ഒരു സൈനികനും അമ്മയും രണ്ട് കുട്ടികളും ഉൾപ്പെടെ എട്ട് പേരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്.

പ്രധാനമന്ത്രി മുഹമ്മദ് ഹുസൈൻ റോബിളിന്റെ ഓഫീസിലെ സ്ത്രീ സ്വാതന്ത്യ്രം, മനുഷ്യാവകാശങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങളുടെ ഉപദേഷ്ടാവ് ഹിബാഖ് അബൂക്കറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് സർക്കാർ വക്താവ് മുഹമ്മദ് ഇബ്രാഹിം മൊഅലിമുവ് പറഞ്ഞു.

Leave A Reply
error: Content is protected !!