ഖത്തറിൽ ഇന്ത്യന്‍ പ്രവാസികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു

ഖത്തറിൽ ഇന്ത്യന്‍ പ്രവാസികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു

ദോഹ: ഇന്ത്യന്‍ പ്രവാസികളുടെ മക്കള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയസ്‌പോറ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. 2021 നവംബര്‍ 30 വരെയാണ് അപേക്ഷിക്കാനുള്ള കാലാവധി. ദോഹയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഇന്ത്യയിലെ കോളേജുകളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കോ ഇന്ത്യന്‍ പ്രവാസികളുടെ നാട്ടിലുള്ള മക്കള്‍ക്കോ വിദേശകാര്യ മന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.ഖത്തര്‍ ഉള്‍പ്പെടെ 18 ECR (ഇമിഗ്രേഷന്‍ ചെക്ക് റിക്വയേഡ്) രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജരോ പ്രവാസികളോ ആയവരുടെ മക്കള്‍ക്ക് എല്ലാ വര്‍ഷവും 150 സ്‌കോളര്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്യുന്നതാണ് മന്ത്രാലയത്തിന്റെ പദ്ധതി.
Leave A Reply
error: Content is protected !!