സാമ്പത്തിക ലാഭത്തിനായി രോഗിയെ മരണം വരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു; പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് 7.30 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം നൽകണം

സാമ്പത്തിക ലാഭത്തിനായി രോഗിയെ മരണം വരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു; പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് 7.30 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം നൽകണം

റാ​ന്നി: തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ 7.30 ല​ക്ഷം രൂ​പ രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ള്‍ക്ക് ന​ഷ്​​ട​പ​രി​ഹാ​രം കൊ​ടു​ക്കാ​ന്‍ ഉത്തരവായി. മരുന്നുകൾ കൊണ്ട് ഭേദമാക്കുവാൻ കഴിയില്ലെന്ന് ഉറപ്പ് ഉണ്ടായിട്ടും തെറ്റിദ്ധരിപ്പിച്ചു സാമ്പത്തിക ലാഭം മാത്രം പ്രതീക്ഷിച്ചു കുടുംബത്തെ ചൂഷണം ചെയ്യുകയും രോഗി മരണപ്പെടുകയും ചെയ്ത സംഭവത്തിലാണ് നഷ്ട പരിഹാരത്തിന് ഉത്തരവായത്.

പ​ത്ത​നം​തി​ട്ട ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മീ​ഷ​െൻറയാണ് ഉത്തരവ്. തൊ​ടു​പു​ഴ മാ​ത്ത​ൻ​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ വി​ജ​യ​മ്മ​യും അ​ഞ്ച്​ മ​ക്ക​ളും ചേ​ര്‍ന്ന്​ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, നെ​ഫ്രോ​ള​ജി​സ്​​റ്റ്​ ഡോ. ​മ​നു ജി. ​കൃ​ഷ്ണ​ന്‍, തൊ​ടു​പു​ഴ ചാ​ഴി​കാ​ട്ട്​ ആ​ശു​പ​ത്രി എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി സമർപ്പിച്ച ഹർജിയിലാണ് വിധി.

 

Leave A Reply
error: Content is protected !!