സീതാറാം യെച്ചൂരിയുടെ മാതാവ്​ കൽപകം യെച്ചൂരി അന്തരിച്ചു

സീതാറാം യെച്ചൂരിയുടെ മാതാവ്​ കൽപകം യെച്ചൂരി അന്തരിച്ചു

ഡൽഹി; സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അമ്മ കല്‍പകം യെച്ചൂരി അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം.

ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കല്‍പകം യെച്ചൂരിയുടെ ആഗ്രഹം അനുസരിച്ച് മൃതദേഹം വൈദ്യപഠനത്തിനായി ഡൽഹി എയിംസ് ആശുപത്രിക്ക് വിട്ടു നല്‍കി. മരണത്തില്‍ സിപിഎം അനുശോചിച്ചു.

Leave A Reply
error: Content is protected !!