“ലവ് സ്റ്റോറി”യിലെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി

“ലവ് സ്റ്റോറി”യിലെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി

നാഗ ചൈതന്യയുടെയും സായ് പല്ലവിയുടെയും “ലവ് സ്റ്റോറി” കഴിഞ്ഞ ദിവസം തീയറ്ററിൽ പ്രദർശനത്തിന് എത്തി. കൊറോണ വൈറസിന്റെ രണ്ടാം തരംഗം കാരണം  റിലീസ് തീയതി പല തവണ മാറ്റിവച്ചിരുന്നു. പ്രിയപ്പെട്ട പ്രേക്ഷകരുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് നിർമ്മാതാക്കൾ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിലെ പുതിയ പ്രൊമോ പുറത്തിറങ്ങി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ശ്രീ വെങ്കിടേശ്വര സിനിമാസിനൊപ്പം അമിഗോസ് ക്രിയേഷൻസാണ് ലവ് സ്റ്റോറി നിർമ്മിക്കുന്നത്. ശേഖർ കമ്മൂളയുടെ സംവിധാന സംരംഭമായ ലവ് സ്റ്റോറി ഡാൻസിനും പ്രണയത്തിനുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. നാഗ ചൈതന്യയും സായ് പല്ലവിയും ആദ്യമായി സ്ക്രീനില്‍ ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

Leave A Reply
error: Content is protected !!