അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്; നരേന്ദ്രമോദി

അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്; നരേന്ദ്രമോദി

ന്യൂയോര്‍ക്ക്: യു.എന്‍ പൊതുസഭയില്‍ പാകിസ്താനെതിരെ പരോക്ഷ വിമര്‍ശമുന്നയിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി. ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നവര്‍ക്ക് അത് വിനയാകും. അഫ്ഗാനിസ്താനെ സ്വാര്‍ഥ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുത്. അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

100 വര്‍ഷത്തിനിടിയിലെ ഏറ്റവും തീവ്രമായ മഹാമാരിയെയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി ലോകം നേരിടുന്നത്. ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മിക്കുന്നതിനായി എല്ലാ വാക്‌സിന്‍ കമ്പനികളേയും ക്ഷണിക്കുന്നു. ഒരു ദിവസം ഒരു കോടി വാക്‌സിന്‍ നല്‍കാനുള്ള പ്ലാറ്റ്‌ഫോമാണ് കോവിന്‍. ലോകത്തെ ആദ്യത്തെ ഡി.എന്‍.എ വാക്‌സിന്‍ വികസിപ്പിച്ച രാജ്യമാണ് ഇന്ത്യയെന്നും ആര്‍എന്‍എ വാക്‌സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave A Reply
error: Content is protected !!