ഐപിഎൽ 2021: ടി20യിൽ അശ്വിൻ തൻറെ 250 -ാമത് വിക്കറ്റ് സ്വന്തമാക്കി

ഐപിഎൽ 2021: ടി20യിൽ അശ്വിൻ തൻറെ 250 -ാമത് വിക്കറ്റ് സ്വന്തമാക്കി

ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ മറ്റൊരു ശ്രദ്ധേയമായ നേട്ടം കൂടി സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ബാറ്റ്സ്മാൻ ഡേവിഡ് മില്ലറെ പുറത്താക്കിയതോടെ ടി 20 ക്രിക്കറ്റിൽ തന്റെ 250 ആം വിക്കറ്റ് താരം നേടി. 250 വിക്കറ്റ് അമിത് മിശ്രയ്ക്കും പിയൂഷ് ചൗളയ്ക്കും ശേഷം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി അശ്വിൻ മാറി.

34 കാരനായ സ്പിന്നർ ഐപിഎല്ലിൽ 140 വിക്കറ്റുകളും 46 ടി 20 മത്സരങ്ങളിൽ ഇന്ത്യക്കായി 52 വിക്കറ്റും നേടി. അദ്ദേഹത്തിന്റെ ബാക്കി വിക്കറ്റുകൾ ആഭ്യന്തര മത്സരങ്ങളിൽ നിന്നുമാണ്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ആറാമത്തെ താരമാണ് അദ്ദേഹം.ഐപിഎല്ലിൽ അമിത് മിശ്ര (160), പിയൂഷ് ചൗള (156), ഡ്വെയ്ൻ ബ്രാവോ (154), ഹർഭജൻ സിംഗ് (150) എന്നിവരാണ് മുന്നിൽ ഉള്ളത്. ഐപിഎല്ലിൽ പേസർ ലസിത് മലിംഗയാണ് ഒന്നാം സ്ഥാനത്ത്.

Leave A Reply
error: Content is protected !!