കൂർഗിൽ ജിപ്‌സി റൈഡ് നടത്തി കല്യാണി പ്രിയദർശൻ : ചിത്രങ്ങൾ കാണാം

കൂർഗിൽ ജിപ്‌സി റൈഡ് നടത്തി കല്യാണി പ്രിയദർശൻ : ചിത്രങ്ങൾ കാണാം

പ്രിയദർശൻ ലിസി ദമ്പതികളുടെ മകൾ ആണ് കല്യാണി പ്രിയദർശൻ. നായികയായി എത്തിയ ഒരു ചിത്രം മാത്രമാണ് മലയാളത്തിൽ റിലീസ് ആയിട്ടുള്ളുവെങ്കിലും മലയാളികളുടെ ഇഷ്ടനടിമാരിൽ ഒരാൾ ആയി കല്യാണി മാറിക്കഴിഞ്ഞു. മലയാളത്തിൽ എത്തുന്നതിന് മുമ്പ് തെലുങ്ക്,കന്നട ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ തമിഴിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.

ദുൽഖറിനൊപ്പം അഭിനയിച്ച വരനെ ആവശ്യമുണ്ട് ആണ് കല്യാണിയുടെ ആദ്യ മലയാള ചിത്രം. പ്രണവിനൊപ്പമുള്ള ഹൃദയം, പൃഥ്‌വി മോഹൻലാൽ ചിത്രം ബ്രോ ഡാഡി, മോഹൻലാൽ ചിത്രം മരക്കാർ എന്നിവയാണ് താരത്തിൻറെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ.

സോഷ്യൽമീഡിയയിൽ സജീവമായ കല്യാണി ഇപ്പോൾ പങ്കുവച്ച ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. കൂർഗിൽ ജിപ്‌സി റൈഡ് നടത്തിയ ചിത്രങ്ങൾ ആണ് കല്യാണി പങ്കുവച്ചിരിക്കുന്നത്. ജിപ്‍സി റൈഡ് എന്ന കുറിപ്പോടെയാണ് കല്യാണി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

 

Leave A Reply
error: Content is protected !!