കൊല്ലപ്പെട്ടയാളുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെ വീണ്ടും കടുവയെത്തി; നാട്ടുകാർ രോക്ഷാകുലരായി

കൊല്ലപ്പെട്ടയാളുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെ വീണ്ടും കടുവയെത്തി; നാട്ടുകാർ രോക്ഷാകുലരായി

 

ഗൂഡല്ലൂർ: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചന്ദ്രൻ എന്ന തൊഴിലാളിയുടെ മൃതദേഹം സംസ്കരിക്കാനൊരുങ്ങുന്നതിനിടെ വീണ്ടും കടുവയെത്തി പശുവിനെ കൊന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം.

പശുവിനെ മേയ്ക്കുന്നതിനിടെയാണ് ചന്ദ്രനെ പിന്നിൽ നിന്നും കടുവ ആക്രമിച്ചത്.തലയിലും പിന് ഭാഗത്തും പരിക്കേറ്റ ഇയാളെ കോയമ്ബത്തൂർ മെഡിക്കൽ കോളേജിൽ കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്.

സംസ്കാര ചടങ്ങിനിടെ വീഞ്ഞടും കടുവ എത്തുകയാണ് ഉണ്ടായത്. നാട്ടുകാർ ബഹളം വെച്ചതോടെ കടുവ പശുവിനെ ഉപേക്ഷിച്ചു കടന്നു. പിന്നീട് പശുവിന്റെ ജീവൻ പോയി. വീണ്ടും കടുവയെത്തിയതോടെ മൃതദേഹം സംസ്കരിക്കാൻ കൂട്ടാക്കാതെ തൊഴിലാളികളടക്കമുള്ളവർ പ്രതിഷേധിച്ചു. അനുരഞ്ജന ചർച്ചകൾക്ക് ശേഷം ചന്ദ്രന്‍റെ മൃതദേഹം ആചാരപ്രകാരം വനപാലകർ തന്നെ മറവ് ചെയ്തു.

തുടർന്ന് വനപാലകർ കടുവയെ പിടിക്കുവാൻ ഊർജിത ശ്രമങ്ങൾ ആരംഭിച്ചു. പശുവിന്റെ ജഡം സംസ്കരിക്കാതെ അവിടെ തന്നെ സൂക്ഷിച്ചിരിക്കുകയാണ് കടുവയെ ആകർഷിക്കാനായി. കടുവയുടെ സഞ്ചാര ഭാഗങ്ങളിൽ കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!