തലച്ചോറിൽ ക്ഷയരോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു

തലച്ചോറിൽ ക്ഷയരോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു

ചേർത്തല: ചേർത്തല നഗരസഭ 18–-ാം വാർഡിൽ കുഴുവേലിയിൽ സുധീഷ്‌ (24) എന്ന യുവാവ് മാരക രോഗം ബാധിച്ചു ചികില്സിക്കുവാൻ വഴിയില്ലാതെ നരക യാതന അനുഭവിക്കുകയാണ്. തലച്ചോറിൽ ക്ഷയരോഗം ബാധിതനാണ്.

ആദ്യ ഘട്ടങ്ങളിൽ തലവേദന അനുഭവപ്പെട്ട സുനിൽ തലവേദനയ്‌ക്ക്‌ ആശുപത്രികളിൽ ചികിത്സതേടി യിരുന്നു. ഒടുവിൽ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ പരിശോധനയിലാണ്‌ രോഗം സ്ഥിരീകരിച്ചത്‌.

സ്വന്തമായി വീടില്ലാത്ത ഇവർ പുറമ്പോക്ക്‌ ഭൂമിയിലാണ്‌ താമസിക്കുന്നത്‌. അമ്മ ഒരുവർഷം മുമ്പ്‌ മരിച്ചു. സുധീഷിന്‌ രണ്ട്‌ സഹോദരിമാരാണുള്ളത്‌. മരുന്നിനും തുടർ ചികിത്സയ്‌ക്കും കുടുംബം ബദ്ധിമുട്ടുകയാണ്‌. സുനിലിന്റെ പേരിൽ എസ്‌ബിഐ ചേർത്തല ശാഖയിൽ അക്കൗണ്ടുണ്ട്‌. നമ്പർ: 20405331014. ഐഎഫ്‌എസ്‌സി കോഡ്‌: എസ്‌ബിഐഎൻ 0011916

 

Leave A Reply
error: Content is protected !!