ഭാരത്‌ ബന്ദിന്‌ ഐക്യദാർഢ്യം

ഭാരത്‌ ബന്ദിന്‌ ഐക്യദാർഢ്യം

കാസർകോട്‌: ഭാരത്‌ ബന്ദിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംയുക്ത കർഷക സമിതി. ബന്ദിന്റെ വിജയത്തിനായി പഞ്ചായത്ത്‌, വില്ലേജ്‌ കേന്ദ്രങ്ങളിൽ കിസാൻ പഞ്ചായത്ത്‌ സംഘടിപ്പിച്ചു. ഉദ്ഘാടനം കാറഡുക്ക ഏരിയയിലെ കർമംതോടിയിൽ കർഷക സംഘം ജില്ലാ സെക്രട്ടറി പി ജനാർദനൻ നിർവഹിച്ചു.

ഉദ്‌ഘാടന ചടങ്ങിൽ എ വിജയകുമാർ അധ്യക്ഷനായി. സിപിഐ എം ഏരിയാസെക്രട്ടറി എം മാധവൻ സംസാരിച്ചു. ഇ മോഹനൻ സ്വാഗതം പറഞ്ഞു. രാവണീശ്വരം രാമഗിരിയിൽ നടന്ന ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്‌തു. കെ വി ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു.

 

Leave A Reply
error: Content is protected !!