കൊടിയിൽ ഒരുവനിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

കൊടിയിൽ ഒരുവനിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

വിജയ് ആന്‍റണിയെ നായകനാക്കി ആനന്ദ കൃഷ്ണന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കൊടിയില്‍ ഒരുവന്‍’. സെപ്റ്റെംബർ 17ന് തമിഴ്‌നാട് തീയറ്റേറുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി .

ആത്മികയാണ് ചിത്രത്തിലെ നായിക.ഛായാഗ്രഹണം എന്‍ .എസ് ഉദയകുമാറും , സംഗീതം നിവാസ് കെ പ്രസന്നയും ,എഡിറ്റിംഗ് വിജയ് ആന്റണിയും ആണ് നിര്‍വഹിക്കുന്നത്. ഇന്‍ഫിനിറ്റി ഫിലിംസ് വെന്‍ചേര്‍സ് അവതരിപ്പിക്കുന്ന ചേണ്ടൂര്‍ഫിലിം ഇന്‍റര്‍നാഷണലിന്‍റെയും ടി. ഡി രാജയുടേയും ബാനറില്‍ ടി .ഡി രാജയും, ഡി. ആര്‍ സഞ്ജയ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave A Reply
error: Content is protected !!