കടുവയുടെ ആക്രമണത്തിൽ ഒരു മരണം കൂടി

കടുവയുടെ ആക്രമണത്തിൽ ഒരു മരണം കൂടി

ഗൂഡല്ലൂർ: കടുവയുടെ ആക്രമണത്തിൽ തൊഴിലാളി കൊല്ലപ്പെട്ടു. പശുക്കളെ മേയ്ക്കുന്നതിനിടെയാണ് ചന്ദ്രൻ എന്നയാളെ കടുവ ആക്രമിച്ചത്. നിലവിളി കേട്ടെത്തിയ വനംവകുപ്പ് ജീവനക്കാരും എസ്റ്റേറ്റിലെ മറ്റു തൊഴിലാളികളും ഇയാളെ വനം വകുപ്പിന്റെ വാഹനത്തിൽ ഗൂഡല്ലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടന്ന് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പോകും വഴി മരണപ്പെടുക ആയിരുന്നു.

പിന്നിൽനിന്നു വന്ന കടുവ ചന്ദ്രന്റെ പിൻഭാഗത്തും തലയിലുമാണ്‌ കടിച്ചത്‌. വന്യ മൃഗങ്ങളായ കാട്ടാന, കരടി, കാട്ടുപന്നി എന്നിവയുടെയും ശല്യം വളരെ കൂടുതലാണ്. രണ്ടു മാസത്തിനുള്ളിൽ രണ്ടു പേരാണ്‌ പ്രദേശത്ത്‌ കടവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌. ദേവൻ എസ്റ്റേറ്റിലും പരിസരത്തും അടുത്തിടെയായി അഞ്ചിലധികം പശുക്കളെയും മറ്റു വളർത്തു മൃഗങ്ങളെയും കടുവ ആഹരമാക്കി.

നിരവധി തവണ നാട്ടുകാർ പ്രക്ഷോഭത്തിനിറങ്ങി.പലതവണ നാട്ടുകാർ സമരത്തിനിറങ്ങിയും നിവേദനങ്ങൾ നൽകിയിട്ടും കടുവയെ കൂടുവച്ച് പിടിക്കാൻ വനംവകുപ്പ് തയ്യാറായിട്ടില്ല.

 

 

Leave A Reply
error: Content is protected !!