സഞ്ജുവിൻറെ ഒറ്റയാൾ പോരാട്ടം ഫലം കണ്ടില്ല: ഡല്‍ഹിക്കെതിരെ രാജസ്ഥാന് 33 റൺസിന്റെ തോല്‍വി

സഞ്ജുവിൻറെ ഒറ്റയാൾ പോരാട്ടം ഫലം കണ്ടില്ല: ഡല്‍ഹിക്കെതിരെ രാജസ്ഥാന് 33 റൺസിന്റെ തോല്‍വി

 

ഐപിഎല്ലിൽ ഇന്ന് നടന്ന ആദ്യ മൽസരത്തിൽ രാജസ്ഥാനെതിരെ ഡൽഹിക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ അവർ 33 റൺസിന്റെ വിജയം ആണ് സ്വന്തമാക്കിയത്. മികച്ച ബൗളിംഗ് ആണ് ഡൽഹി ടീം പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 154/6 എന്ന നിലയിൽ ഇന്നിങ്‌സ് അവസാനിപ്പിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെ നേടാൻ സാധിച്ചൊള്ളു.

സഞ്ജുവിൻറെ ഒറ്റയാൾ പോരാട്ടം ആണ് രാജസ്ഥാനെ 100 കടത്തിയത്. . സഞ്ജു സാംസൺ പുറത്താകാതെ 70 റൺസ് നേടി. ഡല്‍ഹിയ്ക്കായി ആന്‍റിക് നോര്‍ക്കിയ 2 വിക്കറ്റും അവേശ് ഖാന്‍, രവിചന്ദ്രന്‍ അശ്വിന്‍, കാഗിസോ റബാഡ, അക്സര്‍ പട്ടേൽ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് വേണ്ടി സ്ററീയസ് അയ്യർ 43 റൺസ് നേടി.

Leave A Reply
error: Content is protected !!