പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫീൽഡിങ് തിരഞ്ഞെടുത്തു, ഗെയിൽ ടീമിൽ

പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫീൽഡിങ് തിരഞ്ഞെടുത്തു, ഗെയിൽ ടീമിൽ

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മൽസരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബ് കിംഗ്‌സും തമ്മിൽ ഏറ്റുമുട്ടും. ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫീൽഡിങ് തിരഞ്ഞെടുത്തു. ഹൈദരാബാദ് ടീമിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ പഞ്ചാബ് ടീമിൽ മൂന്ന് മാറ്റങ്ങൾ ആണ് ഉള്ളത്. ടീമിലേക്ക് ഗെയിൽ തിരിച്ചെത്തി. കൂടാതെ നഥാൻ എല്ലിസ്, രവി ബിഷ്നോയ് എന്നിവരും ടീമിൽ ഇടം നേടി.

പോയിന്റ് പട്ടികയിലെ അവസാന രണ്ട് സ്ഥാനക്കാർ തമ്മിലാണ് ഇന്ന് മത്സരം. രണ്ടാം പാദം ആരംഭിച്ചതിന് ശേഷം നടന്ന മൽസരത്തിൽ രണ്ട് ടീമും തോറ്റിരുന്നു. അതിനാൽ ഇന്ന് രണ്ട് ടീമുകൾക്കും ജയം അനിവാര്യമാണ്. ഹൈദരാബാദിന്റെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ച നിലയിലാണ്. അവർക്ക് രണ്ട് പോയിന്റുകൾ മാത്രമാണ് ഉള്ളത്.

Leave A Reply
error: Content is protected !!