അടുത്ത മത്സരത്തിൽ ഹാർദിക് പാണ്ഡ്യ ഉണ്ടാകുമെന്ന് സഹീർ ഖാൻ

അടുത്ത മത്സരത്തിൽ ഹാർദിക് പാണ്ഡ്യ ഉണ്ടാകുമെന്ന് സഹീർ ഖാൻ

ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ അടുത്ത മത്സരത്തിൽ ടീമിനൊപ്പം ഉണ്ടാകുമെന്ന് മുംബൈ ഇന്ത്യൻസിന്റെ ക്രിക്കറ്റ് ഡയറക്ടർ സഹീർ ഖാൻ ശനിയാഴ്ച ഉറപ്പ് നൽകി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി നാളെ നടക്കുന്ന മത്സരത്തിൽ തരാം ഉണ്ടാകുമെന്നും അറിയിച്ചു.

പാണ്ഡ്യയുടെ ഫിറ്റ്നസിനെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ ഉണ്ടെന്നും എന്നാൽ അദ്ദേഹം ഇപ്പോൾ മികച്ച ഫോമിൽ ആണെന്നും നാളത്തെ മൽസരത്തിൽ താരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ മുംബൈ ഇന്ത്യൻസ് മോശം ഫോമിലാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അവർ തോറ്റു. ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവർക്കെതിരെ മോശം പ്രകടനം ആണ് നടത്തിയത്. ഓൾറൗണ്ടർ ആയി ഹർദിക് പാണ്ട്യ എത്തുമ്പോൾ ടീം കൂടുതൽ ശക്തിപ്പെടും.

Leave A Reply
error: Content is protected !!