ടോക്കിയോ ഒളിമ്പിക്സിലെ പ്രകടനം ടീമിൻറെ മാനസികാവസ്ഥയെ മാറ്റിമറിക്കുകയും ആത്മവിശ്വാസം കൂട്ടുകയും ചെയ്തുവെന്ന് നേഹ ഗോയൽ

ടോക്കിയോ ഒളിമ്പിക്സിലെ പ്രകടനം ടീമിൻറെ മാനസികാവസ്ഥയെ മാറ്റിമറിക്കുകയും ആത്മവിശ്വാസം കൂട്ടുകയും ചെയ്തുവെന്ന് നേഹ ഗോയൽ

2020 ടോക്കിയോ ഒളിമ്പിക്‌സിൽ ഒളിമ്പിക് സെമി ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ അവിഭാജ്യഘടകമായിരുന്നു നേഹ ഗോയൽ. ടോക്കിയോ ഒളിമ്പിക്സിലെ ടീമിൻറെ പ്രകടനം താരങ്ങളുടെ മാനസികാവസ്ഥയെ മാറ്റിമറിക്കുകയും ലോകത്തിലെ ഏത് ടീമുമായും മത്സരിക്കാനുള്ള ആത്മവിശ്വാസം നൽകുകയും ചെയ്തുവെന്ന് നേഹ പറഞ്ഞു. ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ നേടിയ വിജയം തങ്ങളുടെ മാനസികാവസ്ഥയിൽ മാറ്റം വരുത്തിയെന്നും ആ ജയം വളരെയധികം ആത്മവിശ്വാസം നൽകിഎന്നും നേഹ പറഞ്ഞു.

ഭാവിയിൽ കൂടുതൽ പ്രധാനപ്പെട്ട ടൂർണമെന്റുകൾ കളിക്കാൻ തങ്ങൾ തയ്യാറെടുക്കുമ്പോൾ ഈ നേട്ടം വലിയ പ്രയോജനം ആകുമെന്നും നേഹ പറഞ്ഞു. കൂടാതെ തങ്ങളുടെ മാനസികാവസ്ഥയിലെ മാറ്റത്തിനൊപ്പം, തങ്ങളുടെ പരിശീലനവും ഫിറ്റ്നസ് നിലവാരവും തങ്ങൾ മെച്ചപ്പെടുത്തിയെന്നും നേഹ പറഞ്ഞു. ഭാവി മത്സരങ്ങളിൽ ടീമിന്റെ വിജയത്തിന് തുടർന്നും സംഭാവന നൽകാനായി തന്റെ വ്യക്തിഗത ഗെയിം കൂടുതൽ മിനുക്കുക എന്നതാണ് തൻറെ ആഗ്രഹമെന്നും നേഹ പറഞ്ഞു.

Leave A Reply
error: Content is protected !!