ഹൈവേയില്‍ കവര്‍ച്ചക്കെത്തിയ സംഘത്തിലെ ഒരു പ്രതി കൂടി പിടിയിലായി

ഹൈവേയില്‍ കവര്‍ച്ചക്കെത്തിയ സംഘത്തിലെ ഒരു പ്രതി കൂടി പിടിയിലായി

കൊച്ചി: ഹൈവേയില്‍ കവര്‍ച്ചക്കെത്തിയ സംഘത്തിലെ ഒരു പ്രതി കൂടി പോലിസ് പിടിയിലായി . ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറ് ആയി.

മലപ്പുറം ഊര്‍ങ്ങാട്ടിരി മൈത്രക്കരയില്‍ കൂനിമ്മല്‍ വീട്ടില്‍ മുഹമ്മദ് റിന്‍ഷിദ് (31) നെയാണ് പിടികൂടിയത് . വ്യാജ നമ്ബര്‍ പ്ലേറ്റ് പതിച്ച കാറില്‍ ഹൈവേയില്‍ കവര്‍ച്ചക്കെത്തിയ സംഘത്തിൽപെട്ടയാളാണ്.

ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

ജൂലൈ 8 ന് പുലര്‍ച്ചെ ദേശീയ പാതയില്‍ കരിയാടാണ് സംഭവം നടന്നത് . പോലിസ് പരിശോധന നടത്തുമ്ബോള്‍ വ്യാജ നമ്ബര്‍ പ്ലേറ്റ് പതിച്ച കാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഹൈവേയില്‍ കവര്‍ച്ചയായിരുന്നു ഇവരുടെ ലക്ഷ്യം.

 

Leave A Reply
error: Content is protected !!