കണ്ണൂരില്‍ പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊന്ന സംഭവം; യുവാവിന് മാനസികാസ്വസ്ഥ്യമെന്ന് പൊലീസ്

കണ്ണൂരില്‍ പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊന്ന സംഭവം; യുവാവിന് മാനസികാസ്വസ്ഥ്യമെന്ന് പൊലീസ്

കണ്ണൂര്‍: എരുവേശ്ശിയിൽ പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലേക്ക് നയിച്ചത് യുവാവിന്റെ മാനസീക അസ്വാസ്ഥ്യമാണെന്ന് പൊലീസ്.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്കാണ് എരുവേശ്ശി മുയിപ്ര മലയോര ഗ്രാമത്തെ നടുക്കിയ സംഭവം ഉണ്ടായത്. ആക്രമണത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.

യുവാവിന്‍റെ മാനസീക അസ്വാസ്ഥ്യമാണ് ദാരുണമായ കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് കണ്ണൂർ റൂറൽ എസ്പി പറഞ്ഞു.  വീട് പുറത്ത് നിന്ന് പൂട്ടി തന്‍റെ അമ്മയെ ഒരു മുറിക്കകത്താക്കിയാണ് സതീശൻ കുഞ്ഞിനെയും ഭാര്യയെയും ആക്രമിച്ചത്.

വെട്ടേറ്റ ഭാര്യ അഞ്ചു ഇപ്പോൾ ചികിത്സയിലാണ്.

Leave A Reply
error: Content is protected !!