പ്രിയ ​ഗായകൻ എസ്.പി.ബിയുടെ അന്ത്യവിശ്രമസ്ഥലത്ത് സ്മാരകം ഒരുങ്ങുന്നു

പ്രിയ ​ഗായകൻ എസ്.പി.ബിയുടെ അന്ത്യവിശ്രമസ്ഥലത്ത് സ്മാരകം ഒരുങ്ങുന്നു

ചെന്നൈ : പാട്ടുമായി ബന്ധപ്പെട്ട് തിരക്കുകൾക്കിടയിലും വിശ്രമം വേണ്ടിവന്നപ്പോഴൊക്കെ എസ്.പി.ബി. ഓടി എത്തിയിരുന്നത് താമരൈപ്പാക്കത്തെ ഫാം ഹൗസിലേക്കായിരുന്നു. ഒരു വർഷംമുമ്പ് അന്ത്യാവിശ്രമത്തിലേക്ക് മടങ്ങിയതും പ്രശാന്തസുന്ദരമായ ഈ ഫാം ഹൗസിലേക്കാണ്.

ചെന്നൈയിൽനിന്നും വെറും 40 കിലോമീറ്ററോളം ദൂരെയുള്ള ഇവിടെ എസ്.പി.ബി.ക്ക്‌ സ്മാരകം ഉയരുകയാണ്.
ഒന്നാം ചരമവാർഷികദിനത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾക്ക് കോവിഡ് തിരിച്ചടിയായെങ്കിലും അധികം വൈകാതെ പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ കുടുംബാംഗങ്ങളും ആരാധകരും.

Leave A Reply
error: Content is protected !!