ഫലവൃക്ഷത്തൈ വിതരണം

ഫലവൃക്ഷത്തൈ വിതരണം

കോട്ടയം: സംസ്ഥാന സർക്കാരിന്റെ നൂറു ദിനകർമ്മ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഒരു കോടി ഫലവൃക്ഷത്തൈ വിതരണ പദ്ധതിയിലൂടെ ഉഴവൂർ ഗ്രാമപഞ്ചായത്തിൽ 2,534 ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിലായിരുന്നു വിതരണം.

പാഷൻ ഫ്രൂട്ട്-935 എണ്ണം ഞാലിപ്പൂവൻ-464, റെഡ് ലേഡി പപ്പായ-800, നാടൻ പപ്പായ-128, നാരകം-94, ബറാബ-25, ആത്ത-49,പേര-39 എന്നീ തൈകളാണ് സൗജന്യമായി നൽകിയത്. മാവ്, പ്ലാവ്, റമ്പൂട്ടാൻ എന്നിവയ്ക്ക് 25 ശതമാനം ഗുണഭോക്തൃവിഹിതം ഈടാക്കി.

കൃഷിഭവനിൽ നടന്ന ചടങ്ങിൽ ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.എം തങ്കച്ചൻ, ജസീന്ത പൈലി, പഞ്ചായത്ത് സെക്രട്ടറി എസ്. സുനിൽ, കൃഷി ഓഫീസർ പി. ഹാരിസ് എന്നിവർ പങ്കെടുത്തു.

Leave A Reply
error: Content is protected !!