ലോട്ടറിത്തൊഴിലാളികൾ ശനിയാഴ്ച കാരുണ്യ ലോട്ടറി ബഹിഷ്കരിക്കും

ലോട്ടറിത്തൊഴിലാളികൾ ശനിയാഴ്ച കാരുണ്യ ലോട്ടറി ബഹിഷ്കരിക്കും

കല്പറ്റ:വിവിധ ആവശ്യങ്ങളുന്നയിച്ച് ലോട്ടറിത്തൊഴിലാളികൾ ശനിയാഴ്ച കാരുണ്യ ലോട്ടറി ബഹിഷ്കരിക്കുമെന്ന് കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.എൻ.എ. അമീർ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രധാനമായും കാരുണ്യ ബെനവലന്റ് പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം.

ആറുവർഷമായി പദ്ധതിയുടെ സഹായം രോഗികൾക്ക് ലഭിക്കുന്നില്ല. ക്ഷേമനിധി അംഗത്വത്തിന് മാസം 25,000 രൂപയുടെ ടിക്കറ്റ് വിൽക്കണമെന്ന നിബന്ധന എടുത്തുകളയണം. സംസ്ഥാന പ്രതിവാര ലോട്ടറിയുടെ വില 20 രൂപയാക്കി കുറയ്ക്കണം എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് ലോട്ടറി ബഹിഷ്കരിക്കുന്നത് .

Leave A Reply
error: Content is protected !!