പത്തിയൂരിൽ പൈപ്പുപൊട്ടി ജലം പാഴാകുന്നതായി പരാതി

പത്തിയൂരിൽ പൈപ്പുപൊട്ടി ജലം പാഴാകുന്നതായി പരാതി

കായംകുളം : പത്തിയൂർ പഞ്ചായത്ത് ഓഫീസിനു മുന്നിലെ റോഡിൽ കുടിവെള്ളപൈപ്പ് പൊട്ടിയിട്ടു മാസങ്ങളായി. ജങ്ഷനിൽ പൈപ്പുപൊട്ടിയ ഭാഗത്തു കുഴിയായി വെള്ളംകെട്ടി നിൽക്കുകയാണ്. ജങ്ഷനിൽ വെള്ളംകെട്ടി നിൽക്കുന്നതിനാൽ റോഡിലെ ടാറിങ് ഇളകാൻ തുടങ്ങി. വെള്ളക്കെട്ട് യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വെള്ളമൊഴുകി സമീപത്തെ കടകൾക്കു മുന്നിലൂടെയാണു പോകുന്നത്.

ഒട്ടേറെ സർക്കാർ സ്ഥാപനങ്ങളും ഇവിടെയുണ്ട്. ജല അതോറിറ്റി ഉദ്യോഗസ്ഥരോടു പരാതി പറഞ്ഞിട്ടും നടപടിയില്ലെന്നാണു നാട്ടുകാർ വ്യക്തമാക്കുന്നത്.

Leave A Reply
error: Content is protected !!