ഓഹരി വിപണി നേട്ടം നിലനിർത്തി അവസാനിപ്പിച്ചു

ഓഹരി വിപണി നേട്ടം നിലനിർത്തി അവസാനിപ്പിച്ചു

മുംബൈ: ചരിത്ര നേട്ടം കുറിച്ച് മുന്നേറിയെങ്കിലും തുടക്കത്തിലെ നേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. എങ്കിലും സെൻസെക്‌സ് 60,000ന് മുകളിൽതന്നെ ക്ലോസ്‌ചെയ്തു. 163.11 പോയന്റ് നേട്ടത്തിൽ 60,048.47ലാണ് സെൻസെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 30.20 പോയന്റ് ഉയർന്ന് 17,853.20ലുമെത്തി.

ഏഷ്യൻ പെയിന്റ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐഷർ മോട്ടോഴ്‌സ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, എസ്ബിഐ, ഡിവീസ് ലാബ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിടുകയുംചെയ്തു.

ഐടി, ഓട്ടോ, റിയാൽറ്റി ഒഴികെയുള്ള സൂചികകളാണ് നഷ്ടത്തിലായി. ലോഹം, എഫ്എംസിജി, പൊതുമേഖല ബാങ്ക് സൂചികകൾ 1-2 ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് ഒരുശതമാനവും സ്‌മോൾക്യാപ് 0.3ശതമാനവും നഷ്ടംനേരിട്ടു.

Leave A Reply
error: Content is protected !!