മൊബൈൽ കട കുത്തിത്തുറന്നു മോഷണം

മൊബൈൽ കട കുത്തിത്തുറന്നു മോഷണം

പോത്തൻകോട് : ജങ്ഷനു അടുത്തായി മൊബൈൽ കട കുത്തിത്തുറന്ന് മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പണവും മോഷ്ടിച്ചു. അൻസറിന്റെ ഉടമസ്ഥതയിലുള്ള മോബി കെയർ എന്ന കടയിലാണ് ചൊവ്വാഴ്ച പുലർച്ചെ മോഷണം നടന്നത്. രണ്ടരലക്ഷം രൂപയുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്.

മോഷ്ടാവിന്റെ ദൃശ്യങ്ങൾ കടയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി പോത്തൻകോട് എസ്.ഐ. വിനോദ് വിക്രമാദിത്യൻ പറഞ്ഞു.

Leave A Reply
error: Content is protected !!