സൺറൈസേഴ്​സ്​ ഹൈദരാബാദിന്​ വീണ്ടും കനത്ത തിരിച്ചടി; പിതാവ്​ മരിച്ചതിനെ തുടർന്ന്​ കരീബിയൻ താരം തിരിച്ച് നാട്ടിലേക്ക് മടങ്ങി

സൺറൈസേഴ്​സ്​ ഹൈദരാബാദിന്​ വീണ്ടും കനത്ത തിരിച്ചടി; പിതാവ്​ മരിച്ചതിനെ തുടർന്ന്​ കരീബിയൻ താരം തിരിച്ച് നാട്ടിലേക്ക് മടങ്ങി

ദുബായ് : പിതാവ്​ മരിച്ചതിനെ തുടർന്ന്​ സൺറൈസേഴ്​സ്​ ഹൈദരാബാദിന്‍റെ വെസ്റ്റിൻഡീസ്​ ബാറ്റർ ഷെർഫെയ്​ൻ റൂഥർഫോഡ്​ ​െഎ.പി.എൽ ബയോബബ്​ൾ വിട്ട്​ നാട്ടിലേക്ക്​ തിരിച്ച് മടങ്ങി. താരത്തിന്‍റെ പിതാവിന്‍റെ നിര്യാണത്തിൽ ടീം ട്വിറ്റർ അക്കൗണ്ടിലൂടെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം പേസർ ടി. നടരാജൻ കോവിഡ്​ പോസിറ്റീവായിരുന്നു. താരവുമായി അടുത്ത്​ ഇടപഴകിയ വിജയ്​ ശങ്കറും ഇതോടെ ഐസൊലേഷനിൽ കഴിയേണ്ടി വന്നു. റൂഥർഫോഡിന്‍റെ മടക്കം പോയിന്‍റ്​ പട്ടികയിലെ അവസാന സ്​ഥാനക്കാരായ സൺറൈസേഴ്​സിന്​ മറ്റൊരു തിരിച്ചടിയായിട്ടുണ്ട് .

Leave A Reply
error: Content is protected !!