ലാ ലിഗ മത്സരം; ബാഴ്സലോണയ്ക്ക് വീണ്ടും സമനില

ലാ ലിഗ മത്സരം; ബാഴ്സലോണയ്ക്ക് വീണ്ടും സമനില

ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് വീണ്ടും സമനില. ഇന്ന് കാഡിസിനെതിരെ നടന്ന മത്സരത്തിലാണ് ബാഴ്സലോണ തുടർച്ചയായ രണ്ടാം സമനില വഴങ്ങി കൊടുത്തത്. ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. 65ആം മിനിട്ടിൽ ഡച്ച് മധ്യനിര താരം ഫ്രാങ്കി ഡിയോങ് രണ്ടാം മഞ്ഞ കാർഡ് പുറത്തായി. ലാ ലിഗയിൽ ഏഴാം സ്ഥാനത്താണ് ബാഴ്സലോണ. അഞ്ച് മത്സരങ്ങളിൽ രണ്ട് ജയം മാത്രമാണ് ബാഴ്സക്ക് ഉള്ളത്.

കാഡിസിനെതിരെ എവേ ഗ്രൗണ്ടിലായിരുന്നു ബാഴ്സയുടെ കളി. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരടിച്ചപ്പോൾ രണ്ടാം പകുതിയിൽ കാഡിസ് മികച്ച ചില അവസരങ്ങൾ സൃഷ്ടിച്ചു. ഡിയോങ് ചുവപ്പു കാർഡ് കണ്ട് പുറത്തായതോറ്റെ അവർ വീണ്ടും ബാഴ്സ ഗോൾമുഖം റെയ്ഡ് ചെയ്തു. പക്ഷെ , ക്രോസ് ബാറിനു കീഴിൽ ടെർ സ്റ്റേഗൻ്റെ മികച്ച സേവുകൾ ബാഴ്സക്ക് രക്ഷ ആവുകയായിരുന്നു.

Leave A Reply
error: Content is protected !!