ഗോള്‍ പോസ്റ്റ് മറിഞ്ഞുവീണ്‌ വിദ്യാര്‍ത്ഥിക്ക് പരിക്ക്

ഗോള്‍ പോസ്റ്റ് മറിഞ്ഞുവീണ്‌ വിദ്യാര്‍ത്ഥിക്ക് പരിക്ക്

കാസര്‍കോട്: ഗോള്‍ പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കാസര്‍കോട് ജില്ലയിലെ നെല്ലിക്കട്ടയിലാണ് സംഭവം നടന്നത്. കുമ്പഡാജെ സ്വദേശി ഫസല്‍ റഹ്മാന്‍ ദാരിമിയുടെ മകന്‍ ഉദൈഫിനാണ് (14) പരിക്കേറ്റത്. ടര്‍ഫിലെ മത്സരത്തിന് മുമ്പ് ക്രോസ് ബാറില്‍ തൂങ്ങുന്നതിനിടെ പോസ്റ്റ് മറിഞ്ഞുവീഴുകയായിരുന്നു.

നെഞ്ചിലേക്കാണ് പോസ്റ്റ് മറിഞ്ഞു വീണത്. പ്രാഥമിക പരിശോധനയില്‍ ദേഹത്തിന് പുറത്ത് പരിക്കുകളൊന്നും കണ്ടിരുന്നില്ല. എങ്കിലും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന ചെങ്കള ഇ.കെ.നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹൃദയത്തിന്റെ അറകള്‍ മുറിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. രക്തസമ്മര്‍ദം കുറയുകയും തലച്ചോറിലേക്കു രക്തം എത്താത്ത സ്ഥിതിയും വന്നു.

Leave A Reply
error: Content is protected !!