കണ്ണൂർ ഫ്ലൈഓവര്‍ പദ്ധതി തികച്ചും അശാസ്ത്രീയമെന്ന് – മാര്‍ട്ടിന്‍ ജോര്‍ജ്ജ്

കണ്ണൂർ ഫ്ലൈഓവര്‍ പദ്ധതി തികച്ചും അശാസ്ത്രീയമെന്ന് – മാര്‍ട്ടിന്‍ ജോര്‍ജ്ജ്

കണ്ണൂര്‍ : തെക്കി ബസാര്‍ മുതല്‍ ചേംബര്‍ ഹാള്‍ വരെ പുതുതായി സര്‍വ്വേ നടക്കുന്ന ഫ്ലൈഓവര്‍ പദ്ധതി തികച്ചും അശാസ്ത്രീയവും ജന വിരുദ്ധവുമാണെന്നും ഡി സി സി പ്രസിഡണ്ട് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.നിലവിലെ ഫ്ലൈ ഓവര്‍ നിര്‍മ്മാണ പ്ലാന്‍ പള്ളിക്കുന്ന് കേന്ദ്രീകരിച്ച്‌ മേലെചൊവ്വ വരെ ഉള്ളതായിരുന്നു വെന്നും പ്ലാന്‍ മാറ്റി തെക്കി ബസാര്‍ മുതല്‍ ചേംബര്‍ ഹാളിന് മുന്‍വശം വരെ നിര്‍മ്മിക്കാനുള്ള പദ്ധതി ഒരു തരത്തിലും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ആകില്ലെന്നും അദ്ദേഹം പറഞ്ഞു

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മാത്രം സംരക്ഷിച്ചുകൊണ്ടാണ് പുതിയ പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്. പുതിയ പദ്ധതി രൂപരേഖയുടെ പിറകില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന സര്‍വ്വേ അടിയന്തിരമായി നിര്‍ത്തി വെച്ച്‌ ശാസ്ത്രീയമായ രൂപത്തില്‍ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കാന്‍ നടപടി കൈക്കൊള്ളണമെന്നുംഅദ്ദേഹം പറഞ്ഞു , അശാസ്ത്രീയമായ ഈ നിര്‍മ്മാണപ്രവര്‍ത്തനത്തിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ് പ്രസ്താവനയില്‍ പറഞ്ഞു

Leave A Reply
error: Content is protected !!