മികച്ച സ്കോറിൽ ഇന്ത്യ; സ്മൃതി മന്ദനയ്ക്ക് ഹാഫ് സെഞ്ച്വറി

മികച്ച സ്കോറിൽ ഇന്ത്യ; സ്മൃതി മന്ദനയ്ക്ക് ഹാഫ് സെഞ്ച്വറി

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോറെന്ന് റിപ്പോർട്ടുകൾ . ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 274 റൺസാണ് നേടിയത്. 86 റൺസെടുത്ത ഓപ്പണർ സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. റിച്ച ഘോഷ് 44 റൺസ് എടുത്തു. ഓസ്ട്രേലിയക്കായി തഹിലിയ മഗ്രാത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി.

മികച്ച തുടക്കമാണ് ഓപ്പണർമാർ ചേർന്ന് ഇന്ത്യക്ക് നൽകിയത്. ഓവറിൽ ആറ് റൺസിനു മുകളിൽ റൺ നിരക്ക് സൂക്ഷിച്ച് സ്കോർ ചെയ്ത ഓപ്പണിംഗ് സഖ്യം ആദ്യ വിക്കറ്റിൽ 74 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഷഫാലി വർമ്മയെ (22) ക്ലീൻ ബൗൾഡാക്കിയ സോഫി മോളിന്യൂ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ക്യാപ്റ്റൻ മിതാലി രാജിന് ഏറെ നേരം ക്രീസിൽ തുടരാനായില്ല. 8 റൺസെടുത്ത മിതാലി റണ്ണൗട്ടായി മടങ്ങി. യസ്തിക ഭാട്ടിയയും (3) വേഗം മടങ്ങി. ഡാർസി ബ്രൗണിൻ്റെ പന്തിൽ ആഷ് ഗാർഡ്നർ പിടിച്ചാണ് യസ്തിക പുറത്തായത്.

Leave A Reply
error: Content is protected !!