ഐപിഎൽ മത്സരം; ഗാംഗുലിയുടെ ടീമാണ് കെകെആര്‍, ടീമിനൊപ്പം കളിക്കാനാണ് ആഗ്രഹിച്ചത്- വെങ്കടേഷ് അയ്യര്‍

ഐപിഎൽ മത്സരം; ഗാംഗുലിയുടെ ടീമാണ് കെകെആര്‍, ടീമിനൊപ്പം കളിക്കാനാണ് ആഗ്രഹിച്ചത്- വെങ്കടേഷ് അയ്യര്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം പുരോഗമിക്കവെ യുവതാരങ്ങളില്‍ കൂടുതല്‍ കൈയടി നേടുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓപ്പണര്‍ വെങ്കടേഷ് അയ്യരാണ്. ആര്‍സിബിക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ തന്റെ ബാറ്റിങ് വെടിക്കെട്ട് കാട്ടിക്കൊടുത്ത വെങ്കടേഷ് മുംബൈക്കെതിരേ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് നേടിയത്.

സത്യസന്ധമായി പറഞ്ഞാല്‍ കളിക്കണമെന്ന് ഏറ്റവും ആഗ്രഹിച്ച ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. അതിന് കാരണം സൗരവ് ഗാംഗുലിയാണ്. അദ്ദേഹമായിരുന്നു തുടക്കത്തിലെ കെകെആറിന്റെ നായകന്‍. അതിനാല്‍ത്തന്നെ കെകെആറിനെ വലിയ ഇഷ്ടമായിരുന്നു. കെകെആറിലേക്ക് വിളിയെത്തിയപ്പോള്‍ സത്യമായും എന്റെ സ്വപ്‌ന സാക്ഷാത്കാരമായിരുന്നു.കെകെആറിലേക്കെത്തിയപ്പോള്‍ വലിയ സ്വീകരണമാണ് എനിക്ക് ലഭിച്ചത്-വെങ്കടേഷ് വ്യക്തമാക്കി.

Leave A Reply
error: Content is protected !!