സുനീഷയുടെ ആത്മഹത്യ; ഭര്‍തൃ പിതാവ് അറസ്റ്റില്‍

സുനീഷയുടെ ആത്മഹത്യ; ഭര്‍തൃ പിതാവ് അറസ്റ്റില്‍

കണ്ണൂര്‍: ഭർതൃ വീട്ടിലെ പീഡനം മൂലം പയ്യന്നൂരില്‍ ആത്മഹത്യ ചെയ്ത സുനീഷയുടെ ഭര്‍ത്താവ് വിജീഷിന്‍റെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.

ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം കുറ്റങ്ങള്‍ ചുമത്തിയാണ് കൊറോ സ്വദേശി രവീന്ദ്രനെ അറസ്റ്റു ചെയ്തത്. യാണ് അറസ്റ്റ് ചെയ്തത്. വിജീഷിന്‍റെ അമ്മ പൊന്നു ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

വിജീഷിന്‍റെ അറസ്റ്റ് പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഭര്‍ത്താവിന്‍റെ വീട്ടിലെ പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിജീഷന്‍റെ മാതാപിതാക്കളെ കൂടി കേസില്‍ പ്രതി ചേര്‍ത്തത്.

 

Leave A Reply
error: Content is protected !!