നോക്കുകൂലി നൽകാത്തതിൽ കരാറുകാരനെ മർദിച്ച സംഭവം: മൂന്ന് പേർ കൂടി പിടിയിൽ

നോക്കുകൂലി നൽകാത്തതിൽ കരാറുകാരനെ മർദിച്ച സംഭവം: മൂന്ന് പേർ കൂടി പിടിയിൽ

തിരുവനന്തപുരം: നോക്കുകൂലി നൽകാത്തതിൽ കരാറുകാരനെ മർദിച്ച സംഭവത്തിൽ എഐടിയുസി – സിഐടിയു പ്രവർത്തകരായ മൂന്ന് പേർ കൂടി പിടിയിൽ.

പോത്തൻകോട് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. എഐടിയുസി പ്രവർത്തകനായ വിജയകുമാർ, സിഐടിയു പ്രവർത്തകരായ ജയകുമാർ അനിൽകുമാർ എന്നിവരാണ് പൊലീസ് പിടിയിലായത്.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് യൂണിയൻ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave A Reply
error: Content is protected !!