പി​ഞ്ചു​കു​ഞ്ഞി​നെ വെ​ട്ടി​ക്കൊ​ന്ന​ശേ​ഷം പി​താ​വ് ജീ​വ​നൊ​ടു​ക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ

പി​ഞ്ചു​കു​ഞ്ഞി​നെ വെ​ട്ടി​ക്കൊ​ന്ന​ശേ​ഷം പി​താ​വ് ജീ​വ​നൊ​ടു​ക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ

ക​ണ്ണൂ​ർ: ഒ​ൻ​പ​ത് മാ​സം പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ഞ്ഞി​നെ വെ​ട്ടി​ക്കൊ​ന്ന​ശേ​ഷം കു​ടി​യാ​ൻ​മ​ല​യി​ൽ പി​താ​വ് ജീ​വ​നൊ​ടു​ക്കി. ഭാ​ര്യയെയും ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.

ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​നാ​യി​രുന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ഉണ്ടായത്. ഏ​രു​വേ​ശി മു​യി​പ്ര​യി​ലെ സ​തീ​ശ​നാ​ണ് മ​ക​ൻ ധ്യാ​ൻ ദേ​വി​നെ കൊ​ന്ന​ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്. ഭാ​ര്യ അ​ഞ്ജു​വി​നെ​യും ഇ​യാ​ൾ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു.

മാ​ന​സി​ക രോ​ഗ​ത്തി​ന് മ​രു​ന്ന് ക​ഴി​ക്കു​ന്ന ആ​ളാ​ണ് സ​തീ​ശ​നെ​ന്നും ഇ​ന്ന് ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

അ​മ്മ​യെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട​ശേ​ഷ​മാ​ണ് സ​തീ​ശ​ൻ ആ​ക്ര​മം ന​ട​ത്തി​യ​ത്. വീ​ടും ഇ​യാ​ൾ പൂ​ട്ടി​യി​രു​ന്നു. അ​ഞ്ജു​വി​ന്‍റെ ക​ര​ച്ചി​ൽ​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് ഇ​രു​വ​രെ​യും ആശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഞ്ജു അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Leave A Reply
error: Content is protected !!